District News
പാലാ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് കാമ്പസില്‍ പക്ഷിവനം പദ്ധതിക്ക് തുടക്കമിട്ടു. പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊര്‍ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക, ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി അവബോധം വളര്‍ത്തുക, പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ആന്റോ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, വൃക്ഷത്തൈ നടീൽ, ഫിലിം എക്സിബിഷൻ, മാലിന്യം തരംതിരിക്കൽ മത്സരം തുടങ്ങിയ പരിപാടികളാണ് ദിനാചരണം സംഘടിപ്പിച്ചത്.
കോളജിലെ ബികോം സെൽഫ് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവത്കരണ സെമിനാർ പരിസ്ഥിതി പ്രവർത്തകൻ രാജു ഡി. കൃഷ്ണപുരം ഉദ്ഘാടനം ചെയ്ത് വിദ്യാർഥികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബർസാർ ഫാ. ബിജു കുന്നക്കാട്ട്, സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ്, പ്രോഗ്രാം കോ-ഓഡിനേറ്റർ ബിനോയി ചീരാൻകുഴി തുടങ്ങിയവർ പ്രസംഗിച്ചു.
District News
എടത്വ: എടത്വ സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം, റേഞ്ചര്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന ലോക പരിസ്ഥിതിദിന ആചരണം എടത്വ പഞ്ചായത്ത് മെംബർ ജി. ജയചന്ദ്രന് പ്ലാവിന് തൈ വോളണ്ടിയര്‍ കുമാരി സഞ്ചന സന്തോഷിന് കൈമാറി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ പിന്റു ഡി. കളരിപ്പറമ്പിൽ, ഹെഡ്മാസ്റ്റര് ജസ്റ്റിന് വി. ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ റാണി റ്റി. ജോസഫ്, അധ്യാപകന് അമല്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
District News
ചേർത്തല: അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം നടത്തി. നീർക്കുന്നം ഇന്റർനാഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ ഫോർ ബിലോ സീ ലെവൽ ഡപ്യൂട്ടി ഡയറക്ടർ ക്യുനോ ജോസ് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, പ്രിൻസിപ്പൽ ബോബിൻ കെ. പാല്യത്, പിടിഎ പ്രസിഡന്റ് സുരേഷ് സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജു പി. ബഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി സരിത തോമസ് എന്നിവർ പ്രസംഗിച്ചു.
മാന്നാർ: റോട്ടറി ക്ലബ് മാന്നാറിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ, വിതരണം എന്നിവ നടത്തി. ക്ലബ് പ്രസിഡന്റ് സോണി അലക്സ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിത്ത് പഴവൂർ അധ്യക്ഷത വഹിച്ചു. ടൈറ്റസ് പി. കുര്യൻ, മധുകുമാർ, അനിൽ അമ്പാടി, രഞ്ജിത്ത് അമ്മാസ്, ഗോപകുമാർ, അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
District News
ചേർത്തല: അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം നടത്തി. നീർക്കുന്നം ഇന്റർനാഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ ഫോർ ബിലോ സീ ലെവൽ ഡപ്യൂട്ടി ഡയറക്ടർ ക്യുനോ ജോസ് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, പ്രിൻസിപ്പൽ ബോബിൻ കെ. പാല്യത്, പിടിഎ പ്രസിഡന്റ് സുരേഷ് സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജു പി. ബഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി സരിത തോമസ് എന്നിവർ പ്രസംഗിച്ചു.
മാന്നാർ: റോട്ടറി ക്ലബ് മാന്നാറിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ, വിതരണം എന്നിവ നടത്തി. ക്ലബ് പ്രസിഡന്റ് സോണി അലക്സ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിത്ത് പഴവൂർ അധ്യക്ഷത വഹിച്ചു. ടൈറ്റസ് പി. കുര്യൻ, മധുകുമാർ, അനിൽ അമ്പാടി, രഞ്ജിത്ത് അമ്മാസ്, ഗോപകുമാർ, അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
മാന്നാർ: സർവമത തീർഥടന കേന്ദ്രമായ ബുധനൂർ വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ വൃക്ഷത്തൈ നട്ടു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ആർ. വിശ്വനാഥൻ അധ്യക്ഷനായി. ഗിരീഷ് ഇലഞ്ഞിമേൽ, കെ.ആർ. മോഹനൻ, ക്ഷേത്ര തന്ത്രി രൺജിത്ത്, കെ. സരസ്വതി, മിനി സുനിൽ, സജിത എന്നിവർ പ്രസംഗിച്ചു.
മാന്നർ: പോലീസ് സ്റ്റേഷൻ വളപ്പിൽ ചോരാത്ത വീട് പദ്ധതിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു. എസ്ഐ ഇ.എസ്. ഷൈജ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി ചെയർമാൻ കെ.എ. കരിം അധ്യക്ഷനായി. പിആർഒ ഷെമീർ, പോലീസ് ഉദ്യോഗസ്ഥരായ അരവിന്ദ്, കൃഷ്ണറാം, വൈശാഖ്, സുമേഷ്, ബഷീർ പാലക്കീഴിൽ, ശ്രീകുമാരി, വിനോദ്, രമണിയമ്മ, ഓമനയമ്മ, ജമീല എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: സനാതന ധർമ കോളജിൽ ജന്തുശാസ്ത്രവിഭാഗത്തിന്റെ അഭിമുഖ്യത്തിൽ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ലോക പരിസ്ഥിതിദിനം ആചരിച്ചു. വൃക്ഷത്തൈനടീൽ, ബോധവത്കരണ ക്ലാസ്, ഡിജിറ്റൽ ക്യാംപെയ്ൻ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി. അഞ്ചിന് രാവിലെ 10ന് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.വി.ആർ. പ്രഭാകരൻ നായർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ഡോ. മായ ബി. നായർ ആധ്യക്ഷത വഹിച്ച ചടങ്ങിൽ, മാനേജാ മുരളി, ഡോ.വി. വിദ്യാ, ഡോ.പി.എസ്. പ്രിയ എന്നിവർ പ്രസംഗിച്ചു.
ചേർത്തല: മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ചേർത്തല കൃഷി ഓഫീസർ സിജി ഡേവിഡ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം. മിനി, സ്റ്റാഫ് സെക്രട്ടറി ദീപാ മേരി ജേക്കബ്, റിയ ജോസ്, അൻവിൻ സർജി, ശ്രീഹരി ആർ. നായർ, ഐവിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
ജോസഫ് സോണി, അനിരുദ്ധ്, അബ്ദുള്ള നാസർ എന്നിവർ പരിസ്ഥിതി സന്ദേശ കവിത ആലപിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി സെമിനാറും എൽപി, യുപി വിഭാഗങ്ങളുടെ റാലിയും പോസ്റ്റർ രചനാമത്സരവും പ്രിയപ്പെട്ട മരത്തിനൊരു കത്ത് മത്സരവും നടത്തി. സീനിയർ അസി. കെ.സി. മഞ്ജു, സാജു തോമസ്, ആൻസ് തോമസ്, എസ്. ശ്രീദേവി, പി.ടി. നോബിൾ എന്നിവർ നേതൃത്വം നൽകി.
District News
ചേർത്തല: അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം നടത്തി. നീർക്കുന്നം ഇന്റർനാഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ ഫോർ ബിലോ സീ ലെവൽ ഡപ്യൂട്ടി ഡയറക്ടർ ക്യുനോ ജോസ് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, പ്രിൻസിപ്പൽ ബോബിൻ കെ. പാല്യത്, പിടിഎ പ്രസിഡന്റ് സുരേഷ് സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജു പി. ബഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി സരിത തോമസ് എന്നിവർ പ്രസംഗിച്ചു.
മാന്നാർ: റോട്ടറി ക്ലബ് മാന്നാറിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ, വിതരണം എന്നിവ നടത്തി. ക്ലബ് പ്രസിഡന്റ് സോണി അലക്സ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിത്ത് പഴവൂർ അധ്യക്ഷത വഹിച്ചു. ടൈറ്റസ് പി. കുര്യൻ, മധുകുമാർ, അനിൽ അമ്പാടി, രഞ്ജിത്ത് അമ്മാസ്, ഗോപകുമാർ, അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
മാന്നാർ: സർവമത തീർഥടന കേന്ദ്രമായ ബുധനൂർ വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ വൃക്ഷത്തൈ നട്ടു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ആർ. വിശ്വനാഥൻ അധ്യക്ഷനായി. ഗിരീഷ് ഇലഞ്ഞിമേൽ, കെ.ആർ. മോഹനൻ, ക്ഷേത്ര തന്ത്രി രൺജിത്ത്, കെ. സരസ്വതി, മിനി സുനിൽ, സജിത എന്നിവർ പ്രസംഗിച്ചു.
മാന്നർ: പോലീസ് സ്റ്റേഷൻ വളപ്പിൽ ചോരാത്ത വീട് പദ്ധതിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു. എസ്ഐ ഇ.എസ്. ഷൈജ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി ചെയർമാൻ കെ.എ. കരിം അധ്യക്ഷനായി. പിആർഒ ഷെമീർ, പോലീസ് ഉദ്യോഗസ്ഥരായ അരവിന്ദ്, കൃഷ്ണറാം, വൈശാഖ്, സുമേഷ്, ബഷീർ പാലക്കീഴിൽ, ശ്രീകുമാരി, വിനോദ്, രമണിയമ്മ, ഓമനയമ്മ, ജമീല എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: സനാതന ധർമ കോളജിൽ ജന്തുശാസ്ത്രവിഭാഗത്തിന്റെ അഭിമുഖ്യത്തിൽ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ലോക പരിസ്ഥിതിദിനം ആചരിച്ചു. വൃക്ഷത്തൈനടീൽ, ബോധവത്കരണ ക്ലാസ്, ഡിജിറ്റൽ ക്യാംപെയ്ൻ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി. അഞ്ചിന് രാവിലെ 10ന് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.വി.ആർ. പ്രഭാകരൻ നായർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ഡോ. മായ ബി. നായർ ആധ്യക്ഷത വഹിച്ച ചടങ്ങിൽ, മാനേജാ മുരളി, ഡോ.വി. വിദ്യാ, ഡോ.പി.എസ്. പ്രിയ എന്നിവർ പ്രസംഗിച്ചു.
ചേർത്തല: മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ചേർത്തല കൃഷി ഓഫീസർ സിജി ഡേവിഡ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം. മിനി, സ്റ്റാഫ് സെക്രട്ടറി ദീപാ മേരി ജേക്കബ്, റിയ ജോസ്, അൻവിൻ സർജി, ശ്രീഹരി ആർ. നായർ, ഐവിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
ജോസഫ് സോണി, അനിരുദ്ധ്, അബ്ദുള്ള നാസർ എന്നിവർ പരിസ്ഥിതി സന്ദേശ കവിത ആലപിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി സെമിനാറും എൽപി, യുപി വിഭാഗങ്ങളുടെ റാലിയും പോസ്റ്റർ രചനാമത്സരവും പ്രിയപ്പെട്ട മരത്തിനൊരു കത്ത് മത്സരവും നടത്തി. സീനിയർ അസി. കെ.സി. മഞ്ജു, സാജു തോമസ്, ആൻസ് തോമസ്, എസ്. ശ്രീദേവി, പി.ടി. നോബിൾ എന്നിവർ നേതൃത്വം നൽകി.
District News
ചേർത്തല: അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം നടത്തി. നീർക്കുന്നം ഇന്റർനാഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ ഫോർ ബിലോ സീ ലെവൽ ഡപ്യൂട്ടി ഡയറക്ടർ ക്യുനോ ജോസ് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ, പ്രിൻസിപ്പൽ ബോബിൻ കെ. പാല്യത്, പിടിഎ പ്രസിഡന്റ് സുരേഷ് സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജു പി. ബഞ്ചമിൻ, സ്റ്റാഫ് സെക്രട്ടറി സരിത തോമസ് എന്നിവർ പ്രസംഗിച്ചു.
മാന്നാർ: റോട്ടറി ക്ലബ് മാന്നാറിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ, വിതരണം എന്നിവ നടത്തി. ക്ലബ് പ്രസിഡന്റ് സോണി അലക്സ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിത്ത് പഴവൂർ അധ്യക്ഷത വഹിച്ചു. ടൈറ്റസ് പി. കുര്യൻ, മധുകുമാർ, അനിൽ അമ്പാടി, രഞ്ജിത്ത് അമ്മാസ്, ഗോപകുമാർ, അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
മാന്നാർ: സർവമത തീർഥടന കേന്ദ്രമായ ബുധനൂർ വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ വൃക്ഷത്തൈ നട്ടു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ആർ. വിശ്വനാഥൻ അധ്യക്ഷനായി. ഗിരീഷ് ഇലഞ്ഞിമേൽ, കെ.ആർ. മോഹനൻ, ക്ഷേത്ര തന്ത്രി രൺജിത്ത്, കെ. സരസ്വതി, മിനി സുനിൽ, സജിത എന്നിവർ പ്രസംഗിച്ചു.
മാന്നർ: പോലീസ് സ്റ്റേഷൻ വളപ്പിൽ ചോരാത്ത വീട് പദ്ധതിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു. എസ്ഐ ഇ.എസ്. ഷൈജ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി ചെയർമാൻ കെ.എ. കരിം അധ്യക്ഷനായി. പിആർഒ ഷെമീർ, പോലീസ് ഉദ്യോഗസ്ഥരായ അരവിന്ദ്, കൃഷ്ണറാം, വൈശാഖ്, സുമേഷ്, ബഷീർ പാലക്കീഴിൽ, ശ്രീകുമാരി, വിനോദ്, രമണിയമ്മ, ഓമനയമ്മ, ജമീല എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: സനാതന ധർമ കോളജിൽ ജന്തുശാസ്ത്രവിഭാഗത്തിന്റെ അഭിമുഖ്യത്തിൽ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ലോക പരിസ്ഥിതിദിനം ആചരിച്ചു. വൃക്ഷത്തൈനടീൽ, ബോധവത്കരണ ക്ലാസ്, ഡിജിറ്റൽ ക്യാംപെയ്ൻ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി. അഞ്ചിന് രാവിലെ 10ന് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.വി.ആർ. പ്രഭാകരൻ നായർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ഡോ. മായ ബി. നായർ ആധ്യക്ഷത വഹിച്ച ചടങ്ങിൽ, മാനേജാ മുരളി, ഡോ.വി. വിദ്യാ, ഡോ.പി.എസ്. പ്രിയ എന്നിവർ പ്രസംഗിച്ചു.
ചേർത്തല: മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ചേർത്തല കൃഷി ഓഫീസർ സിജി ഡേവിഡ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം. മിനി, സ്റ്റാഫ് സെക്രട്ടറി ദീപാ മേരി ജേക്കബ്, റിയ ജോസ്, അൻവിൻ സർജി, ശ്രീഹരി ആർ. നായർ, ഐവിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
ജോസഫ് സോണി, അനിരുദ്ധ്, അബ്ദുള്ള നാസർ എന്നിവർ പരിസ്ഥിതി സന്ദേശ കവിത ആലപിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി സെമിനാറും എൽപി, യുപി വിഭാഗങ്ങളുടെ റാലിയും പോസ്റ്റർ രചനാമത്സരവും പ്രിയപ്പെട്ട മരത്തിനൊരു കത്ത് മത്സരവും നടത്തി. സീനിയർ അസി. കെ.സി. മഞ്ജു, സാജു തോമസ്, ആൻസ് തോമസ്, എസ്. ശ്രീദേവി, പി.ടി. നോബിൾ എന്നിവർ നേതൃത്വം നൽകി.
District News
നെടുങ്കണ്ടം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി പ്രകൃതി നടത്തവും നേച്ചർ മെഡിറ്റേഷനും സംഘടിപ്പിച്ചു.
സ്കൂളിനോട് ചേർന്നുള്ള വനമേഖലയിലൂടെ ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്തിൽ നടത്തിയ പ്രകൃതി നടത്തം വിദ്യാർഥികൾക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും പരിസ്ഥിതിയുമായി കൂടുതൽ ഇണങ്ങിച്ചേരുന്നതിനും അവസരമൊരുക്കി.
നടത്തത്തിനൊടുവിൽ മലമുകളിൽ സംഘടിപ്പിച്ച നേച്ചർ മെഡിറ്റേഷൻ വിദ്യാർഥികൾക്ക് മാനസിക ശാന്തിയും പ്രകൃതിയോടുള്ള അടുപ്പവും അനുഭവവേദ്യമാക്കി.
മൊബൈൽ ഫോണുകളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും അമിത ഉപയോഗം കുറയ്ക്കുന്നതിനായി ഈ അധ്യയന വർഷം സ്കൂളിൽ നടപ്പിലാക്കുന്ന ’ഡിജിറ്റൽ മിനിമലിസം’ ക്യാന്പയിന്റെ ഭാഗമായാണ് പ്രകൃതി സൗഹൃദ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് റിനിമോൾ മാത്യു അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി മരതൈ നടീൽ, പോസ്റ്റർ നിർമാണം, പൂന്തോട്ട നിർമാണം, പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി, ഭാവി തലമുറയ്ക്കൊരു കത്ത് തുടങ്ങിയ പരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചു.
District News
തൊടുപുഴ: പരിസ്ഥിതി സംരക്ഷണം യുവതലമുറയിലൂടെയാവണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പുറപ്പുഴ പഞ്ചായത്തിലെ കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ്, വൈസ് പ്രസിഡന്റ് റ്റിസി ജോബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസുകുട്ടി ജോസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അശ്വതി വിജയന്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി. പ്രിയദര്‍ശിനി, സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പന്നാരക്കുന്നേല്‍, ശാന്തിഗിരി കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജിസ് മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ബിബിത അനൂപ്, വൈസ് പ്രസിഡന്റ് മാര്ട്ടിന് ജോസഫ്, വാര്‍ഡ് മെംബര്‍ റെനീഷ് മാത്യു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ജി. ആര്യാംബ , ഹെഡ് മിസ്ട്രസ് ബിജി എം.ചെമ്പരത്തി, കൃഷി ഓഫീസര്‍ അനഹ കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും തൈകള്‍ വിതരണം ചെയ്യുകയും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.
District News
കാഞ്ഞിരപ്പള്ളി: പഞ്ചായത്തുതല പരിസ്ഥിതി ദിനാഘോഷം തമ്പലക്കാട് എൻഎസ്എസ് യുപി സ്കൂളിൽ പ്രഫ. റോണി കെ. ബേബി എംഎൽഎ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിനി ജിബു, ബേബി വട്ടക്കാട്ട്, വാർഡ് അംഗങ്ങളായ ബിജോമോൾ ബാബു, അമ്പിളി ഉണ്ണികൃഷ്ണൻ, സിൽവി അനിൽ, ഹെഡ്മിസ്ട്രസ് ലേഖ ജി. നായർ, കൃഷി അസി. ഡയറക്ടർ നിഷ മാമ്മൻ, കൃഷി ഓഫീസർ പി. ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഗ്രാമസഭ നടത്തി. ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, ജോർജ് ആലപ്പാട്ട്, കൃഷി ഓഫീസർ പി. ശ്രീനാഥ്, പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേന അംഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
പെരുവന്താനം: പഞ്ചായത്തും കൃഷിഭവനും സംയുക്തമായി പെരുവന്താനം ഗവ. യുപി സ്കൂളിൽ നടത്തിയ പരിസ്ഥിതി ദിനാചരണം അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് ഉദ്ഘാടനം ചെയ്തു. പെരുവന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ബിനോയി, കൃഷി ഓഫീസർ പി. രാഖി, ഹെഡ്മാസ്റ്റർ റോയ് മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ജീവ, പഞ്ചായത്തംഗങ്ങളായ ടോമി തോമസ്, ലിസി ജോസഫ്, എം.ഐ. ഷിയാസ് ഖാൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.എസ്. ജിനേഷ് എന്നിവർ പ്രസംഗിച്ചു.
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ എൻഎസ്എസ്, നേച്ചർ ക്ലബ് മാനേജ്മെന്റ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പെരുവന്താനം കൃഷി ഓഫീസർ പി. രാഖി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, പി.ആർ. രതീഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസ്, മോനിഷ മോഹനൻ, ഹേമന്ത് വിജയൻ, അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി, നൈസ് ജോസ്, പി. അനുരാഗ് എന്നിവർ പ്രസംഗിച്ചു. എൻഎസ്എസിന്റെ നേതൃത്വത്തിൽ കാമ്പസിൽ ഒരുക്കുന്ന പക്ഷിവനം പ്രോജക്ടും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.
പെരുവന്താനം: സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാചരണം വനമിത്ര പുരസ്കാര ജേതാവ് സുനിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സോബിൻ താഴത്തുവീട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിബിയ എഫ്സിസി, പിടിഎ പ്രസിഡന്റ് സാജു പൗവ്വത്ത് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
മുണ്ടക്കയം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. ഉല്ലാസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. തോമസുകുട്ടി, ഫാ. ആന്റോ പേഴുംകാട്ടിൽ, സുനിൽ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പിആർഒ ബിബിൻ സെബാസ്റ്റ്യൻ നേതൃത്വം നൽകി.
പൊൻകുന്നം: ഗവ. എച്ച്എസ്എസിൽ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി, ലെൻസ്ഫെഡ്, ഓൾകേരള ഫോട്ടോഗ്രഫി അസോസിയേഷൻ എന്നിവ ചേർന്ന് പരിസ്ഥിതി ദിനാചരണം നടത്തി. പ്രഫ. റോണി കെ. ബേബി എംഎൽഎ, മുൻസിഫ് മജിസ്ട്രേട്ട് സ്മിത സൂസൻ മാത്യു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ്കുമാർ, ജുഡീഷ്യൽ മജിസ്ട്രേട്ട് നിയതാ പ്രസാദ്, പി.ജി. ജനീവ്, ഷാജൻ ജോസ് എന്നിവർ പ്രസംഗിച്ചു.
എരുമേലി: വാവർ സ്മാരക ഹൈസ്കൂളിൽ നടത്തിയ പരിസ്ഥിതി ദിനാചരണം സ്കൂൾ മാനേജർ നാസർ പനച്ചി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി മിഥുലാജ് മുഹമ്മദ് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ കുട്ടികളുടെ വിവിധ മത്സരങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ എബൻ കെ. അനിൽ ഒന്നാം സ്ഥാനവും ഹസ്ന മാഹിൻ രണ്ടാം സ്ഥാനവും നേടി. ഹെഡ്മിസ്ട്രസ് ഫൗസിയ അസീസ് നേതൃത്വം നൽകി.
മല്ലികശേരി: സെന്റ് ഡൊമിനിക് സാവിയോ യുപി സ്കൂളിൽ പരിസ്ഥിതിദിനാഘോഷം നടത്തി. പാലാ എസ്എച്ച് സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ജോസ് വടക്കേക്കുറ്റ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന സിഎംസി എന്നിവർ നേതൃത്വം നൽകി. പാലാ എസ്എച്ച് സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷൻ കോ-ഓർഡിനേറ്റർ അഖിൽ തോമസ് ക്ലാസ് നയിച്ചു.
വാഴൂർ: ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണവും പഠനോപകരണ വിതരണവും വാഴൂർ സെന്റ് പീറ്റേഴ്സ് എൽപി സ്കൂളിൽ നടത്തി. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രവീഷ് സതീഷ് അധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങൾ റീനാമ്മ ജോസ് ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്തംഗം ഉഷാകുമാരി, വാർഡംഗം സൂസൻ കോശി പണിക്കർ, നീതു ജോസ്, ജിബി പൊടിപ്പാറ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് കെ. ചെറിയാൻ, ടി.കെ. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
District News
ചെറുപുഴ: കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതാതല പരിസ്ഥിതി ദിനാചരണം ചെറുപുഴ ഫൊറോനയിലെ മുളപ്രയിൽ നടന്നു.
അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്തും യൂണിറ്റ് ഡയറക്ടർ ഫാ.കുര്യാക്കോസ് അറക്കലും ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
അതിരൂപത സെക്രട്ടറി ജയിംസ് ഇമ്മാനുവൽ, മോഹനൻ പുള്ളിക്കാട്ടിൽ, സെബാസ്റ്റ്യൻ പുളിന്താനം, പാപ്പച്ചൻ തുരുത്തേൽ, ജോസുകുട്ടി ഇല്ലത്തുപറമ്പിൽ, ജോജി ചെമ്പരത്തിക്കൽ, ജോബിൻ പള്ളിക്കുന്നേൽ, ബിജു പുള്ളിക്കാട്ടിൽ, വത്സമ്മ തുരുത്തേൽ തുടങ്ങിയവർ നേതൃത്വം നൽകി.
District News
വെള്ളരിക്കുണ്ട്: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ പരിസ്ഥിതിദിനാഘോഷത്തിൽ സ്കൂൾ എക്കോ ക്ലബിന്റെ നേതൃത്വത്തിൽ പച്ചപ്പ് എന്ന പേരിൽ ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. 40 പേരടങ്ങുന്ന ഒരു കൂട്ടം കുട്ടികൾക്ക് പ്രത്യേക യൂണിഫോം നൽകി കൃത്യമാർന്ന പരിശീലനത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ബളാൽ കൃഷി വകുപ്പ് ഓഫീസർ നിഖിൽ നാരായണൻ ഹരിതക്ലബ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജോസഫ് ഫലവൃക്ഷത്തൈ വിതരണം നടത്തി. പിടിഎ പ്രസിഡന്റ് അരവിന്ദാക്ഷൻ പ്രസംഗിച്ചു. മുഖ്യാധ്യാപിക സിസ്റ്റർ റജീന മാത്യു, ഇക്കോ ക്ലബ് കൺവീനർ ഷിന്റോ തോമസ് എന്നിവർ നേതൃത്വം നൽകി.
സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം സ്കൂൾ മാനേജർ ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈകളുടെ വിതരണം പഞ്ചായത്ത് അംഗം ഷോബി ജോസഫ് ഉദ്ഘാടനം ചെയ്തു.
ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ. ഡോ. സന്തോഷ് പീറ്റർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ലിൻസി തോമസ്, അധ്യാപകരായ കെ.ആർ. സുധീഷ്, ജൈജു എം. ജോയ്, ജുബിൻ ജോസ്, അമ്പിളി തോമസ്, റോയ് മാത്യു, അനു പി. ജോസഫ്, ജോമി ജോർജ്, പി.എസ്. കുര്യൻ, എൻഎസ്എസ് വോളന്റിയർ ക്യാപ്റ്റൻ മിലൻ മേരി സ്കറിയ എന്നിവർ നേതൃത്വം നൽകി. കാമ്പസിൽ റംബൂട്ടാൻ, പുല്ലാസൻ, സ്റ്റാർ ഫ്രൂട്ട് തുടങ്ങിയ ഫലവൃക്ഷത്തൈകൾ നട്ടു.
നിർമലഗിരി എൽപി സ്കൂളിലെ പരിസ്ഥിതിദിനാഘോഷം സ്കൂൾ മാനേജർ ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക ഷാന്റി സിറിയക് പരിസ്ഥിതി ദിന സന്ദേശം നൽകി. മരിയ തോമസ് പപരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഭീമനടി: വിമല എൽപി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം വാർഡ് അംഗം രജനി രാജീവൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് വളളിമല അധ്യക്ഷത വഹിച്ചു. കുട്ടികൾക്കായി ക്വിസ്, കളറിംഗ്, പോസ്റ്റർ രചന മത്സരങ്ങളും വൃക്ഷത്തൈ നടീൽ, പൂന്തോട്ട നിർമാണം എന്നീ പരിപാടികളും സംഘടിപ്പിച്ചു.
പാലാവയൽ: സെന്റ് ജോൺസ് എൽപി സ്കൂളിൽ പരിസ്ഥിതിദിനാഘോഷം പഞ്ചായത്തംഗം ഷീബ ജോസഫ് പൊടിമറ്റത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ജെ. റെന്നി വേലിക്കകത്ത് അധ്യക്ഷത വഹിച്ചു. മുൻ മുഖ്യാധ്യാപിക എം.വി. ഗീതമ്മ പരിസ്ഥിതിദിന സന്ദേശം നൽകി. കുട്ടികളും അധ്യാപകരും പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. മുഖ്യാധ്യാപിക ഇന്ദു ജയിംസ്, സ്റ്റാഫ് സെക്രട്ടറി ഗ്രീഷ്മ ഏബ്രഹാം, കൃപ ജിമ്മി, ജിയന്ന റോസ് ജിബി എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം പഞ്ചായത്തംഗം സിന്ധു ജയിംസ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ് പരിസ്ഥിതിദിന സന്ദേശം നൽകി. കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി. വിനീത് ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്തിലെ മികച്ച ഹരിതസേന വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഉപഹാരം മുഖ്യാധ്യാപകൻ സജി മാത്യുവും വിദ്യാർഥികളും ചേർന്ന് ഏറ്റുവാങ്ങി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി.എസ്. പ്രവീൺ കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുഖ്യാധ്യാപകൻ സജി മാത്യു, പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ നൗഫൽ എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി ദിനാഘോഷങ്ങളുടെ കള്ളാർ പഞ്ചായത്ത്തല ഉദ്ഘാടനം പുഞ്ചക്കര ജിഎൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എം. സൈമൺ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശ്രീവിദ്യ, പി.എൽ. റോയി, പഞ്ചായത്തംഗങ്ങളായ സനിത ജോസഫ്, സി. രേഖ, കൃഷി ഓഫീസർ ഹനീന, മുഖ്യാധ്യാപിക വി.കെ. കൊച്ചുറാണി, പിടിഎ പ്രസിഡന്റ് പ്രദീപ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ഓണക്കാലത്തേക്കുള്ള വിഷരഹിത പച്ചക്കറികളും പൂക്കളും വീട്ടുവളപ്പിൽ തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിലൊരുക്കിയ മാതൃകാ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി സൗജന്യമായാണ് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നത്.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പൂടംകല്ല് ജവഹർ ക്ലബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണവും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പൂടംകല്ല് ബാങ്ക് ഹാളിൽ നടന്ന പരിപാടി കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി.യു. മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ലിറ്റി ജോസ്, വി. കുഞ്ഞിരാമൻ വടക്കേക്കര, ക്ലബ് സെക്രട്ടറി എൻ. മധു, രക്ഷാധികാരി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. പരപ്പ ബ്ലോക്ക് ലിറ്ററസി കൗൺസിലർ കെ.ജെ. ഫ്രാൻസിസ് ഫിനാൻഷ്യൽ ലിറ്ററസി ക്ലാസെടുത്തു.
പനത്തടി: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കാമ്പസിൽ വിദ്യാർഥികൾ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവത്കരണവും നടത്തി. പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപറമ്പിൽ നേതൃത്വം നൽകി. ചെറുപനത്തടി സെന്റ് മേരീസ് കോളജിലേക്ക് വൃക്ഷത്തൈകൾ സമ്മാനമായി നൽകി. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ജീവ ചാക്കോയും അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഏറ്റുവാങ്ങി.
മാലോം: വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം പ്രിൻസിപ്പൽ സിസ്റ്റർ ടീന എസ്എബിഎസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ.കെ. ഷിനോജ്, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ സാബു, മുരളി എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ബോധവത്കരണ സന്ദേശവുമായി വിദ്യാർഥികൾ മാലോം ടൗണിൽ തെരുവുനാടകം അവതരിപ്പിച്ചു. വ്യാപാരികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും നാട്ടുകാർക്കും കുട്ടികൾ ഔഷധസസ്യ തൈകൾ വിതരണം ചെയ്തു.
കാഞ്ഞങ്ങാട്: ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം നഗരസഭ ചെയര്മാന് വി.വി. രമേശന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് പുഞ്ചായില്‍, മാനേജര്‍ ഫാ. ജേക്കബ് മൂരികുന്നേല്, ഫാ. സണ്ണി കണ്ണംകുളം, പിടിഎ പ്രസിഡന്റ് ഷിജി എന്നിവര്‍ പ്രസംഗിച്ചു.
കോടോത്ത്: ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം പഞ്ചായത്തംഗം പി.എൻ. അജീഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ കെ.ബി. ബിജുമോൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.എം. ബാബു പരിസ്ഥിതിദിന സന്ദേശം നൽകി. മുഖ്യാധ്യാപിക ശാന്തകുമാരി, സീനിയർ അസിസ്റ്റന്റ് പി. ഗിരീഷ് കുമാർ, മദർ പിടിഎ പ്രസിഡന്റ് നിധിന, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി. അനീഷ്, വോളന്റിയർ ടി.കെ. സൗപർണിക എന്നിവർ പ്രസംഗിച്ചു.
റാണിപുരം: വനം വകുപ്പിന്റെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരത്ത് ലോക പരിസ്ഥിതി ദിനാഘോഷം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ജെ. ജയിംസ് വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം എം. ഷിബു, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു, വനസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ഷിബി ജോയി, സെക്രട്ടറി എ.കെ. ഷിഹാബുദീൻ, ട്രഷറർ എം.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
വൃക്ഷത്തൈകൾ നടുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, അധിനിവേശ സസ്യങ്ങളുടെയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും നിർമാർജനം ശുചീകരണം എന്നീ പരിപാടികളും സംഘടിപ്പിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി. വിമൽ രാജ്, വിഷ്ണു കൃഷ്ണൻ, സമിതി അംഗങ്ങളായ ടിറ്റോ വരകുകാലായിൽ, എസ്. സുമതി, വാച്ചർ കം ഗൈഡുമാരായ അരുൺ ജാണു, കെ. സുരേഷ്, സി. എങ്കപ്പു എന്നിവർ നേതൃത്വം നൽകി.
കരിന്തളം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാറളം ചാമുണ്ഡേശ്വരി ദേവിക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രപരിസരത്ത് ഫലവൃക്ഷ തൈകളും മറ്റു മരങ്ങളും നട്ടുപിടിപ്പിച്ചു. ശുചീകരണ പ്രവർത്തനങ്ങളും നടത്തി. പഞ്ചായത്തംഗം ബേബി സുമതി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ. ശ്രീധരൻ, സെക്രട്ടറി പി. പ്രദീപ് കുമാർ, മാതൃസമിതി സെക്രട്ടറി എൻ. ബാലാമണി എന്നിവർ നേതൃത്വം നൽകി.
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ: സെന്റ് പോൾസ് എയുപി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീലും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും നടന്നു. പോസ്റ്റർ നിർമാണം, സ്കിറ്റ്, ക്വിസ്, കൊളാഷ് മത്സരങ്ങളും നടന്നു. സ്കൂൾ മാനേജർ ഫാ. മാത്യു തൈക്കൽ, പിടിഎ പ്രസിഡന്റ് കരീം ചന്തേര, മുഖ്യാധ്യാപിക എൻ. മിനി, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സി. സനൂപ്, കെ. ഷൈനി, എൻ. നിഷ, എം.ടി.പി. ഷഹീദ്, വി. ജിതേഷ് എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളില്‍ പരിസ്ഥിതിദിനാഘോഷം നടത്തി. കാഞ്ഞിരപ്പള്ളി മീനച്ചില്‍ ഈസ്റ്റ് ബാങ്ക് ബോര്‍ഡ് മെംബര്‍ എം.എന്‍. സുരേന്ദ്രന് സ്കൂള്‍ പ്രതിനിധി ക്രിസ് ലോറന്‍സിന് വൃക്ഷത്തൈ കൈമാറി. ബാങ്ക് മാനേജര്‍ സിനി ചാക്കോ, പ്രിന്‍സിപ്പല്‍ സിസ്റ്റർ ലിറ്റില്‍ റോസ് എസ്എബിഎസ്, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റർ റോസ്ബെല്‍ എസ്എബിഎസ്, അധ്യാപകരായ രേഷ്മ മധു, റോബിന് ജോര്‍ജ് എന്നിവർ പ്രസംഗിച്ചു.
പൊന്‍കുന്നം ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്. അജി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്തു.കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകളുടെ നടീലും പരിസര ശുചീകരണവും ബോധവത്കരണ സെമിനാറും നടത്തി. പ്രസിഡന്റ് പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി അധ്യക്ഷത വഹിച്ചു.
കൂവപ്പള്ളി: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിൽ പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചു. സാമൂഹ്യ-പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ തോമസ് കുട്ടി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. മീനച്ചിൽ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വിദ്യാലയ മുറ്റത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
ഹരിത കാമ്പസ് ലക്ഷ്യമിട്ടുകൊണ്ട് വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ജോഷീന മേരി ജോർജ്, പിടിഎ പ്രസിഡന്റ് കെ.എൻ. മനോജ് എന്നിവർ നേതൃത്വം നൽകി.
വാഴൂര്‍: കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം പൊന്‍കുന്നം എയ്ഞ്ചല്‍സ് വില്ലേജില്‍ നടത്തി. വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്കലാദേവി ഉദ്ഘാടനം ചെയ്തു. ആശാനിലയം സ്കൂള്‍ ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേൽ അധ്യക്ഷത വഹിച്ചു.
പൊൻകുന്നം: കേരള യൂത്ത്ഫ്രണ്ട് - എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിൽ പടനിലം ജംഗ്ഷനിൽ പൂച്ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ചു. കേരള കോൺഗ്രസ് - എം സംസ്ഥാന സമിതി അംഗം ഷാജി പാമ്പൂരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ ബി. പിള്ള അധ്യക്ഷത വഹിച്ചു.
വാഴൂർ: ഏദൻ പബ്ലിക് സ്കൂളിലെ ലോക പരിസ്ഥിതി ദിനാചരണം ചെങ്കൽ തിരുഹൃദയ പള്ളി വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടോം തോമസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മഞ്ജുള മാത്യു, എക്കോ ക്ലബ് കൺവീനേഴ്സ് ബി. സൗമ്യ, അനിൽകുമാർ, എക്കോ ക്ലബ് പ്രസിഡന്റ് നെവിൻ നജീഷ്, വൈസ് പ്രസിഡന്റ് നെയ്മ ഫാത്തിമ, സെക്രട്ടറി ജെറിൻ ജിജോ ന്നിവർ പ്രസംഗിച്ചു.
എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. കാർഷിക വിളകളെ അതിവേഗം നശിപ്പിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതുമായ ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എക്കോ ക്ലബ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൃഷി വകുപ്പ് മന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.
പൈക: കേരള യൂത്ത്ഫ്രണ്ട് - എം പൈക എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കേരള കോൺഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് ആയില്യുക്കുന്നേൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലിൽ, അജി അമ്പലത്തറ തുടങ്ങിയ വർ പ്രസംഗിച്ചു.
ചെങ്ങളം: അകലക്കുന്നം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തുതല പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈ നടീലും ചെങ്ങളം സെന്റ് ആന്റണീസ് എൽപി സ്കൂളിൽ നടത്തി. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനിൽ തോമസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി സണ്ണി, വാർഡ് മെംബർ റീന സാബു, കൃഷി ഓഫീസർ രേവതി ചന്ദ്രൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ്, ഹെഡ്മിസ്ട്രസ് നൈമി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ടിനോബി മാത്യു എന്നിവർ പ്രസംഗിച്ചു.
മണിമല: സെന്റ് ജോർജ് ഹൈസ്കൂളിൽ ഡിസിഎൽ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. റിട്ടയേഡ് അധ്യാപകൻ കെ.സി. ടോമി സംഭാവന ചെയ്ത ഔഷധസസ്യമായ ആടലോടകച്ചെടികൾ വിദ്യാർഥികൾക്ക് വിതര ണം ചെയ്തു.
വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.എസ്. മിനിമോൾ, ഡിസിഎൽ മേഖലാ ഓർഗനൈസർ ജോസഫ് ആന്റണി, യൂണിറ്റ് ഓർഗനൈസർ സൗമ്യ ജോസ്, സ്റ്റാഫ് സെക്രട്ടറി ജിജി കെ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
കൂട്ടിക്കൽ: കൂട്ടിക്കൽ ടൗണിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. വാർഡ് മെംബർ ആന്റണി കടപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു പഞ്ചായത്ത് വളപ്പിൽ വൃഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് സ്പെഷൽ ഗ്രാമസഭ നടത്തി. പഞ്ചായത്തംഗം ശിവകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കില കോ-ഓർഡിനേറ്റർ ബാബുസാർ ക്ലാസ് നയിച്ചു.
District News
കടപ്ലാമറ്റം: പരിസ്ഥിതി ദിനാചരണം പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളിൽ സംഘടിപ്പിച്ചു. സൂര്യാപ്പടി മുതൽ പുത്തൻകുളം വരെ റോഡിന് ഇരുവശവും ഫലവൃക്ഷ ത്തൈകളും ചെടികളും വച്ചുപിടിപ്പിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.ഡി.സജീവ്കുമാർ അധ്യക്ഷത വഹിച്ചു.
ഹരിതകർമസേനാംഗങ്ങൾക്ക് വാങ്ങിയ സുരക്ഷാ ഉപകരണങ്ങളായ മഴക്കുട, ഗംബൂട്ട്സ്, ഗ്ലൗസ് എന്നിവയും അഞ്ച്, എട്ട് വാർഡുകളിലെ തൊഴിലുറപ്പ് അംഗങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്പോൺസർ ചെയ്ത മഴക്കോട്ട്, ഗ്ലൗസ് എന്നിവയുടെ വിതരണവും നടന്നു.
വൃക്ഷത്തൈകൾ കടപ്ലാമറ്റം ജേസീസ് സ്പോൺസർ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബോണി കുര്യാക്കോസ് , പരിസ്ഥിതി പ്രവർത്തകനായ ജഫ്രിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തിനെ സീറോ വേസ്റ്റ് പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീഹരിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ കടപ്ലാമറ്റം കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈകൾ നട്ട് പഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക് ഉദ്ഘാടനം ചെയ്തു.
ഗവൺമെന്റ് എൽപി സ്കൂൾ വയലാ ഈസ്റ്റിന്റെയും കടപ്ലാമറ്റം ഫെഡറൽ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ മേടയ്ക്കൽ സ്കൂളിൽ നടത്തിയ പരിസ്ഥിതി ദിനാചരണം വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അൽഫോൻസാ റ്റിജോ ഉദ്ഘാടനം ചെയ്തു.
വയലാ ഗവൺമെന്റ് വിഎച്ച്എസ് എസിൽ നടത്തിയ പരിസ്ഥിതി ദിനാഘോഷവും പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി സ്കൂളിന് അനുവദിച്ച തുമ്പൂർമൂഴി യൂണിറ്റ് ഉദ്ഘാടനവും വൈസ് പ്രസിഡന്റ് എ.ഡി.സജീവ്കുമാർ ഉദ്ഘാടനം ചെയ്തു.
കുറവിലങ്ങാട്: ജില്ലാ കൃഷിത്തോട്ടത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ വൃക്ഷത്തൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി, പഞ്ചായത്തംഗം ജോര്‍ജ് ജി. ചെന്നേലി, ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് ഹണി ലിസ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.
കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ് നഴ്സിംഗ് കോളജ് സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. എസ്എന്‍എയുടെ നേതൃത്വത്തില്‍ കോളജ് കാമ്പസില്‍ വൃക്ഷത്തൈ നട്ടു. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
പാലാ: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജിലെ എന്‍സിസി നേവല്‍ വിഭാഗവും പാലാ നഗരസഭയും സംയുക്തമായി പരിസ്ഥിതി ദിനാഘോഷവും ഫലവൃക്ഷത്തൈ വിതരണവും ശുചീകരണ പരിപാടികളും സംഘടിപ്പിച്ചു. പന്ത്രണ്ടാം മൈല്‍ കുമാരനാശാന് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ സംസംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷപരിപാടികള്‍ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, നഗരസഭാ കൗണ്‍സിലര്‍ പ്രിന്‍സി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.
പാലാ നഗരസഭാ ഹെല്‍ത്ത് വിഭാഗത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ഫലവൃക്ഷത്തൈകള്‍ നടുകയും വൃക്ഷ തൈകള്‍ എന്‍സിസി കേഡറ്റുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ചില്‍ഡ്രന്‍സ് പാര്‍ക്കിനകത്തും പാര്ക്കിന് വെളിയിലും നടത്തിയ ശുചീകരണ പരിപാടികള്‍ക്ക് എന്‍സിസി കേഡറ്റുകളും കോളജിലെ മറ്റു വിദ്യാര്‍ഥികളും പങ്കാളികളായി.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഡിസൈനിംഗ് മത്സരവും സംഘടിപ്പിച്ചു. വിജയികളായ 12 വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും വൃക്ഷത്തൈകളും സമ്മാനമായി കേളജ് ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ വിതരണം ചെയ്തു.
ഭൂമിക്കൊരു മരവുമായി ആവേശത്തോടെ വിദ്യാർഥികൾ
കരൂർ: ഭൂമിക്കൊരു മരം എന്ന സന്ദേശം നൽകി കരൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ വിദ്യാർഥികൾ പ്രകൃതിയെ ഹരിതാഭയാക്കുന്നതിൽ തങ്ങൾക്കുള്ള പങ്ക് തെളിയിച്ച് വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടും പൂച്ചെടികൾ വീടുകളിലേക്ക് സംവഹിച്ചും പോസറ്ററുകൾ തയാറാക്കിയും പരിസ്ഥിതിദിനം ആഘോഷിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ മഹനീയത ഹൃദയങ്ങളിൽ ഏറ്റുവാങ്ങിയാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.
District News
മലപ്പുറം: വൃക്ഷതൈകൾ നട്ടും മരങ്ങൾ സംരക്ഷിച്ചും തൈകൾ വിതരണം ചെയ്തും ജില്ലയിലെങ്ങും ലോക പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ജനപ്രതിനിധികൾ, വിദ്യാർഥികൾ, സംഘടനകൾ, നാട്ടുകാർ തുടങ്ങിയ വിവിധ മേഖലയിലുള്ളവർ പരിസ്ഥിതിദിനാചരണത്തിൽ പങ്കാളികളായി.
മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിസ്ഥിതി ദിനാചരണം എഡിഎം സി.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ സീനിയർ ചേംബർ ഇന്റർനാഷണൽ മഞ്ചേരി ലീജിയനും ലക്സോണ്‍ ടാറ്റ മലപ്പുറവും ഹരിത കേരള മിഷനും ചേർന്നാണ് ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും തൈകൾ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ സാന്പത്തിക വർഷത്തിൽ മലപ്പുറം ജില്ലയിൽ 627 ഇലക്ട്രിക് കാറുകൾ വിറ്റഴിച്ചതിന്റെ ഭാഗമായി 627 വൃക്ഷത്തൈ നടുന്ന ഉദ്യമത്തിന്റെ തുടക്കമാണ് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്നത്.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ കാന്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർഹാജി പൂക്കോട്ടൂർ പികെഎംഐസി സ്കൂൾ പരിസരത്ത് ഫലവൃക്ഷ തൈ നട്ട് നിർവഹിച്ചു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അനീസ കോടാലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജുല പെലത്തൊടി, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ് കെ.പി. സുരേഷ്, ഹെഡ്മാസ്റ്റർ എം. അബ്ദുൾ സമദ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷൗക്കത്ത് കടന്പോട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ജംഷാദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.കെ. സൈഫുന്നിസ, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഹാരിഫ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെംബർ സാജിത അബൂബക്കർ, ഗ്രാമപഞ്ചായത്ത് മെംബർ റാഷിദ, മലപ്പുറം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഡി. പ്രീത തുടങ്ങിയവർ പ്രസംഗിച്ചു.
മത്സര വിജയികളായകുട്ടികൾക്ക് ഫലവൃക്ഷത്തൈകൾ സമ്മാനിച്ചു.
ജില്ലാ സാക്ഷരതാമിഷന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് പ്രതിജ്ഞചൊല്ലി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആലിപ്പറ്റ ജമീല നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ പി.വി. ശാസ്തപ്രസാദ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, ഓഫീസ് ജീവനക്കാരായ കെ.ശരണ്യ, കെ. മൊയ്തീൻകുട്ടി, ജസീല എം.കെ, പ്രീനകുമാരി എന്നിവർ പങ്കെടുത്തു.
Kerala
പാറത്തോട് (കാഞ്ഞിരപ്പള്ളി): ഇന്‍ഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷ സമാപനവും ഇന്നും നാളെയുമായി നടക്കും. ഇന്‍ഫാം ദേശീയ അസംബ്ലി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴുവരെ പാറത്തോട് മലനാട് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും അരുണാചല്‍പ്രദേശ്, ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലുങ്കാന, ഗോവ, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങളും കേരളത്തിലെ കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂര്‍, താമരശേരി, തലശേരി, കണ്ണൂര്‍ കാര്ഷികജില്ലകളില്നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
ഓരോ സംസ്ഥാനത്തുനിന്നുമുള്ള കര്‍മപദ്ധതികള്‍ അതത് സംസ്ഥാനങ്ങളിലെ ഭാരവാഹികള്‍ അവതരിപ്പിക്കും. ഇന്‍ഫാമിന്റെ ജൂബിലി വര്‍ഷത്തില്‍ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി യോഗത്തില്‍ ദേശീയ ചെയര്മാന് വിശദീകരിക്കും.
സമ്മേളനത്തിനു മുന്നോടിയായി ഇന്‍ഫാം പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കാര്‍ഷിക ജില്ലകളിലെ 25,000 ഇന്‍ഫാം കര്‍ഷക കുടുംബങ്ങള്‍ക്കു "ഫലഗ്രാമം' പദ്ധതിയിലൂടെ ഇമാം പസന്ത്, ബംഗനാപ്പള്ളി എന്നീ ഇനങ്ങളില്‍പ്പെട്ട അത്യുത്പാദനശേഷിയുള്ള മികച്ചയിനം മാവിന്‍തൈകള്‍ നല്‍കുന്നതിന്റെ ഫ്ലാഗ്ഓഫ് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും.
ഒരു മാസം നീണ്ടു നിന്ന ഇന്‍ഫാം പരിസ്ഥിതിദിനാഘോഷങ്ങളുടെ സമാപനം നാളെ രാവിലെ 10ന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ഇടുക്കി കാര്‍ഷികജില്ലാ രക്ഷാധികാരി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
ഇന്‍ഫാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഫലഗ്രാമ പദ്ധതികളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ നിര്‍വഹിക്കും. ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഫാം കേരള സംസ്ഥാന ഡയറക്ടർ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഇന്‍ഫാം സ്റ്റേറ്റ് ഡയറക്ടര്‍ ജോസ് ഇടപ്പാട്ട്, ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ പ്രസിഡന്റ് തോമസ് തുപ്ലഞ്ഞിയില് എന്നിവര്‍ പ്രസംഗിക്കും.
യോഗത്തില്‍ അടുക്കളത്തോട്ട നിര്‍മാണത്തിനായി ഇന്‍ഫാം ആവിഷ്കരിച്ച വിത്തു കൊട്ട വിതരണം നടക്കും. ഈ പദ്ധതിയിലൂടെ ബീന്‍സ്, പയര്‍, ബീറ്റ്റൂട്ട്, വെണ്ട, പാവല്‍, കാരറ്റ്, മുരിങ്ങ, ചീര, തക്കാളി, കാബേജ്, കോളിഫ്ലവര്‍, വഴുതന, മുളക് എന്നിവയുടെ ഉത്പാദനക്ഷമതയുള്ള നാലു കോടിയില്‍പരം വിത്തുകള്‍ ഇന്‍ഫാം അംഗങ്ങളായ 25,000 കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
Kerala
കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദിനാഘോഷത്തിന് ഒരു മാസത്തെ വിവിധ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചതായി ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നിവയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ഉതകുന്ന പദ്ധതികളാണ് ഇന്‍ഫാം തയാറാക്കിയിരിക്കുന്നത്. മേയ് അഞ്ചു മുതല്‍ ജൂണ്‍ അഞ്ചുവരെയുള്ള ഈ പദ്ധതികളുടെ നടത്തിപ്പില്‍ ഇന്‍ഫാമിന്റെ കുടുംബതലം മുതല്‍ ദേശീയതലം വരെയുള്ള ഭാരവാഹികള്‍ നേതൃത്വം നല്‍കും.
പ്രധാന പദ്ധതികൾ
1. ഭൂമി പുനര്‍ജനി പദ്ധതിയിലൂടെ മണ്ണിന്റെ പുനര്‍ജന്മത്തിനും പിഎച്ച് ക്രമീകരിക്കുന്നതിനുമായി 10 ലക്ഷത്തിലധികം കിലോ ഡോളോമൈറ്റ് സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
2. ധരണീസമൃദ്ധി പദ്ധതി വഴി മണ്ണ് പരിപോഷിപ്പിക്കുന്നതിനുവേണ്ടി വേപ്പിന് പിണ്ണാക്ക് സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
3. ജലസംരക്ഷണത്തിനായി സ്വന്തം പുരയിടത്തിലെ ജലസ്രോതസുകളുടെ ശുചീകരണവും സംരക്ഷണവും.
4. വീടുകളിലെ മലിനജല നിര്‍മാര്‍ജനവും പരിസര ശുചീകരണവും.
5. കാര്‍ഷിക വനനശീകരണം തടയാനും ഊര്‍ജ പുനരുപയോഗത്തിനുമായി വീടുകളിലെ ബയോഗ്യാസ് പ്ലാന്റുകളുടെ ശുചീകരണവും പുനരുജ്ജീകരണവും.
6. കാര്‍ഷിക വനവത്കരണത്തിനായി ഒരു തൈ നടീല്‍ പരിപാടിയും ഇടവിള കൃഷി പ്രോത്സാഹന പദ്ധതിയും.
7. ആഗോളതാപനത്തിനും കാര്‍ബണ്‍ നിര്ഗമനത്തിനുമെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി ജൂണ്‍ നാലിന് രാത്രി ഏഴുമുതല്‍ അര മണിക്കൂര്‍ വിളക്ക് അണയ്ക്കല്‍ പരിപാടി.
8. അടുക്കളത്തോട്ട നിര്‍മാണത്തിനായി വിത്തുകൊട്ട വിതരണം.
ഈ പദ്ധതികളെല്ലാം ജൂണ്‍ നാലിന് മുമ്പ് പൂര്‍ത്തിയാക്കും. ജൂണ്‍ അഞ്ചിന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിസ്ഥിതി ദിനാഘോഷം ഇന്‍ഫാം ദേശീയ രക്ഷാധികാരി താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ഇടുക്കി കാര്‍ഷികജില്ല രക്ഷാധികാരി ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഓരോ സംസ്ഥാനങ്ങളുടെയും വിവിധ കാര്‍ഷിക ജില്ലകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.